Skip to main content
കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കോടിയേരി ബാലകൃഷ്ണൻ ഹാപ്പിനസ് പാർക്ക് കെ എം സച്ചിൻ ദേവ് എംഎൽഎ തുറന്നുകൊടുക്കുന്നു

കോട്ടൂരിലെ ഹാപ്പിനസ് പാർക്ക്‌ മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു 

 

കോട്ടൂർ ഗ്രാമപഞ്ചായത്ത് നിർമിച്ച കോടിയേരി ബാലകൃഷ്ണൻ ഹാപ്പിനസ് പാർക്ക്‌ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. കല്പടവുകളോട് കൂടിയ നീന്തൽകുളം, അടുക്ക്കട്ടകൾ പാകിയ വിശാലമായ മുറ്റം, ഓപൺ ജിം, സെൽഫി കോർണർ, സ്റ്റേജ്, ശുചിമുറികൾ, യോഗ പരിശീലനം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഹാപ്പിനസ് പാർക്ക്‌ ഒരുക്കിയത്. ചുറ്റുമതിലിൽ, പ്രവേശന കവാടം, ലൈറ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. 

85 ലക്ഷം രൂപയാണ് പാർക്കിന്റെ നിർമാണത്തിനായി വിനിയോഗിച്ചത്. എംഎൽഎ ഫണ്ടും ‌ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്, ധനകാര്യ കമീഷൻ, തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷൻ, വനിത വികസനവകുപ്പ് എന്നിവയുടെ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. 

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി എച്ച് സുരേഷ്, വൈസ് പ്രസിഡൻറ് എം കെ വിലാസിനി, ജില്ലാപഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്‌, സ്ഥിരം സമിതി അധ്യക്ഷരായ കെ ഷൈൻ, സിന്ധു കൈപ്പങ്ങൽ, കെ കെ സിജിത്ത്, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, സെക്രട്ടറി പി എൻ നിഖിൽ തുടങ്ങിയവർ പങ്കെടുത്തു.

date