Skip to main content

ഡി.എ.ഇ.എസ്.ഐ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

2025-26 ലേക്കുളള ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേര്‍സ് (ഡി.എ.ഇ.എസ്.ഐ) ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീ 28,000/ രൂപ.

താത്പര്യമുള്ളവര്‍ ഡി.എ.ഇ.എസ്.ഐ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അപേക്ഷ ഫോം പൂരിപ്പിച്ച് എസ്.എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനടുത്തുള്ള ആത്മ ഓഫീസില്‍ എത്തിക്കണം. ഫോണ്‍ 0483 2733916

 

date