Post Category
കുളമ്പുരോഗ ജാഗ്രതാ നിർദേശം
അന്യസംസ്ഥാനങ്ങളിലെ കന്നുകാലികളിൽ കുളമ്പുരോഗം പടരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളിൽനിന്നു കന്നുകാലികളെ വാങ്ങി കേരളത്തിലേക്കു കൊണ്ടുവരുന്ന കർഷകർ ജാഗ്രത പാലിക്കണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
അന്യസംസ്ഥാനങ്ങളിൽനിന്നു രോഗംബാധിച്ച കന്നുകാലികളെ ഒരു കാരണവശാലും കേരളത്തിലേക്കു കടത്താൻ പാടില്ല. കന്നുകാലികളെ കൊണ്ടുവരുന്നവർ പാറശാലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആർ.പി. ചെക്‌പോസ്റ്റിൽ കന്നുകാലികളെ പരിശോധനയ്ക്കു വിധേയമാക്കി രസീത് കൈപ്പറ്റണം. ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരേ പകർച്ചവ്യാധി നിർമാർജന നിയമം 2009 പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
(പി.ആർ.പി. 2751/2018)
date
- Log in to post comments