Skip to main content

പതാക ദിനം ആചരിച്ചു

 

സൈനികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ പതാക ദിനം ആചരിച്ചു.  ധീര ജവാ•ാരുടെ ഓർമയ്ക്കായി എൻ.സി.സി കേഡറ്റുകൾ നടത്തുന്ന സ്റ്റാമ്പ് വിൽപനയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.  ഇതിൽ നിന്നും ലഭിക്കുന്ന പണം മൺമറഞ്ഞ ജവാ•ാരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കും.  ബ്രിഗേഡിയർ എം.കെ. ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു.  

കഴിഞ്ഞ വർഷം സ്റ്റാമ്പ് വിൽപ്പനയിലൂടെ ഏറ്റവും കൂടുൽ പണം ശേഖരിച്ച പട്ടം കേന്ദ്രീയ വിദ്യാലയത്തിനും വിദ്യാഭ്യാസേതര സ്ഥാപനമായ ജോയിന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കും പുരസ്‌കാരങ്ങൾ നൽകി.
(പി.ആർ.പി. 2752/2018)

 

date