Skip to main content

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നാളെ

 

 

വിമുക്തി മിഷന്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജില്ലാ തലത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി 'ഒന്നിക്കാം ലഹരിക്കെതിരെ' എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 ന് രാവിലെ 10 മുതല്‍ 12 വരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ലഹരി വസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ലഹരി മുക്ത ചികിത്സ, കൃത്യമായ ചികിത്സ സമയബന്ധിതമായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത, വിമുക്തി മിഷന്‍ നല്‍കുന്ന സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തുക.

date