Skip to main content

'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' ജില്ലാതല ക്യാമ്പ് മൂന്നിന്

 

 

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ എല്ലാ ബാങ്കുകളുടെ സഹകരണത്തോടെ നടത്തുന്ന 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന പേരില്‍ നടത്തുന്ന ജില്ലാ തല ക്യാമ്പ് നവംബര്‍ മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10 മുതലാണ് പരിപാടി. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അറിയാനും പണം നല്‍കുന്നതിനുമായാണ് ക്യാമ്പ് നടത്തുന്നത്. പരിപാടിയില്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഫിനാന്‍ഷ്യല്‍ ലിറ്ററിസി സെന്ററുകള്‍ എന്നിവയുടെ സഹായ കൗണ്ടറുകളും ഉണ്ടാവും.

 

date