വികസന സദസ്സ് ഇന്ന്
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ഒക്ടോബര്‍ 30) രാവിലെ 11ന് നടക്കും. കുഴല്‍മന്ദം ഇന്ദിര പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കെ.ഡി പ്രസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പട്ടാമ്പി നഗരസഭയിലെ വികസന സദസ് (ഒക്ടോബര്‍ 30 ) രാവിലെ പത്തിന് നടക്കും. പട്ടാമ്പി നഗരസഭ ചെയര്‍ പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ടി.പി ഷാജി അധ്യക്ഷയാകും.
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.
വികസന സദസ്സ് ഇന്ന്
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ ഇന്ന് ( ഒക്ടോബര്‍ 30) രാവിലെ 11ന് നടക്കും. കുഴല്‍മന്ദം ഇന്ദിര പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കെ.ഡി പ്രേസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പട്ടാമ്പി നഗരസഭയിലെ വികസന സദസ് (ഒക്ടോബര്‍ 30 ) രാവിലെ പത്തിന് നടക്കും. പട്ടാമ്പി നഗരസഭ ചെയര്‍ പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ടി.പി ഷാജി അധ്യക്ഷയാകും.
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.
- Log in to post comments