അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി അഞ്ചുമൂര്‍ത്തിമംഗലം ദൈവദാന്‍ സെന്ററില്‍ വിവിധ പരിപാടികളും നടത്തി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.അലീമ അധ്യക്ഷത വഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി പരിശീലന ക്ലാസുകളും ബോധവല്‍ക്കരണ പരിപാടികളും നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡയറ്റീഷന്‍ ശില്പ 'ജീവിതശൈലീ രോഗങ്ങളും ഭക്ഷണരീതിയും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വടക്കഞ്ചേരി സി എച്ച് സിയിലെ ഫിസിയോതെറാപ്പിസ്റ്റ് രാഗി ഗോപി 'പക്ഷാഘാതവും ഫിസിയോതെറാപ്പിയും' എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. പരിശീലന പരിപാടികള്‍ക്ക് ശേഷം പാലക്കാട് മിസ്റ്റിക് ഇറയുടെ നേതൃത്വത്തില്‍ ശരവണന്‍ അവതരിപ്പിച്ച മാജിക് ഷോ ഉണ്ടായിരുന്നു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി അഹമ്മദ് അഫ്സല്‍ ദിനാചരണ സന്ദേശം നല്‍കി. സാമൂഹ്യനീതി വകുപ്പ് എസ് ഐ ഡി ജില്ലാ കോര്‍ഡിനേറ്റര്‍ പി. അഖില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ദൈവദാന്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജോബി എബ്രഹാം, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേരി, പബ്ലിക് ഹെല്‍ത്ത് നഴ്സിങ് സൂപ്പര്‍വൈസര്‍ സുധ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ റജീന രാമകൃഷ്ണന്‍, വടക്കഞ്ചേരി സി എച്ച് സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. രാജന്‍, സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, വടക്കഞ്ചേരി സി എച്ച് സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments