സാക്ഷരതാമിഷന്‍ തുല്യതാ, ബിരുദ കോഴ്‌സുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ നടത്തുന്ന തുല്യതാ കോഴ്‌സുകള്‍, പച്ചമലയാളം കോഴ്‌സ്, ശ്രീനാരായണാഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബിരുദ കോഴ്‌സ് എന്നിവയുടെ ജില്ലാതല ഉദ്ഘാടനം നടന്നു.
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണി അധ്യക്ഷത വഹിച്ച. വിരമിച്ച പ്രേരക്മാരെ ആദരിക്കുകയും, ജില്ലയില്‍ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ അനുമോദിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ് തുല്യതാ കോഴ്‌സ് പാഠപുസ്തക വിതരണം നല്‍കി. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ ഡോ.ലിജോ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീനാരായണാഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി എറണാകുളം റീജണല്‍ കോര്‍ഡിനേറ്റര്‍ ഡോ. ടോജോമോന്‍ ബിരുദ കോഴ്സ് സംബന്ധിച്ചുള്ള വിശദീകരണവും നല്‍കി. ബിരുദ കോഴ്‌സില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കളെ രജിസ്റ്റര്‍ ചെയ്ത പ്രേരക് എം.കെ ദേവിയെ പരിപാടിയില്‍ ആദരിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ ഡോ.ലിജോ ജോര്‍ജ്ജ്, ശ്രീനാരായണാഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി എറണാകുളം റീജണല്‍ കോര്‍ഡിനേറ്റര്‍ ഡോ. ടോജോമോന്‍ എന്നിവര്‍ ശ്രീനാരായണാഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്ത പഠിതാക്കളുമായി സംവദിച്ചു.
ജില്ലാ സാക്ഷരതാ സമിതി അംഗം ഒ. വിജയന്‍ മാസ്റ്റര്‍, ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ കെ.വി.ജയന്‍, ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ സജിതോമസ്, അസി.കോര്‍ഡിനേറ്റര്‍ പാര്‍വ്വതി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments