Skip to main content

കീം -2025 എം.ബി.ബി.എസ്./ ബി.ഡി.എസ്.: താത്ക്കാലിക അലോട്ട്‌മെന്റ്

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2025 ലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in  ഇമെയിൽ മുഖാന്തിരം ഒക്ടോബർ 31ന് വൈകുന്നേരം 6 മണിക്കുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് നവംബർ 3ന് പ്രസിദ്ധീകരിക്കും. അന്തിമ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ 8ന് വൈകിട്ട് 4 മണി വരെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാം. വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in0471 2332120, 2338487.

പി.എൻ.എക്സ് 5440/2025

date