Skip to main content

കവിയരങ്ങ് നവംബർ 1ന്

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളദിനത്തിൽ നവംബർ 1ന്  രാവിലെ 11ന് സംഘടിപ്പിക്കുന്ന കവിയരങ്ങ് കവിയും ഗാനരചയിതാവും സ്‌കോൾ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത്  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ  നടക്കുന്ന കവിയരങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  അസി. ഡയറക്ടർ സുജാചന്ദ്ര  പി. അധ്യക്ഷയാകും. ശാന്തൻശ്രീകല ചിങ്ങോലിഎൻ. എസ്. സുമേഷ് കൃഷ്ണൻരജനി മാധവിക്കുട്ടിസുഭാഷിണി തങ്കച്ചിവിമൽ പ്രസാദ്സിന്ധു വാസുദേവൻദിലീപ് കുറ്റിയാനിക്കാട്സന്ധ്യ എസ്. എൻ.അനുജ ഗണേഷ്സുമ രാമചന്ദ്രൻദത്താത്രേയ ദത്തുദീപ്തി ജെ. എസ്.അജീഷ എസ്. ശശിഷമീന ഫലക്ക്രാജലക്ഷ്മി എം.ചിഞ്ചു ഗോപൻസച്ചു എസ്.ലതിനമോൾപാർവണ എസ്. പ്രകാശ് എന്നിവർ കവിതകൾ ആലപിക്കും. പി.ആർ.ഒ. റാഫി പൂക്കോം സ്വാഗതവും റിസർച്ച് ഓഫീസർ ദീപ്തി കെ.ആർ. നന്ദിയും പറയും. 

പി.എൻ.എക്സ് 5446/2025

date