വിഷന്‍ 2031: ഫിഷറീസ് വകുപ്പ് സംസ്ഥാനതല സെമിനാർ ഇന്ന് (31 ന്)
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി മത്സ്യമേഖലയിലെ വികസനാധിഷ്‌ഠിത സെമിനാർ ഇന്ന് നടക്കും. ഒക്ടോബർ 31ന് രാവിലെ 10മണിക്ക് ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.
കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ എച്ച് സലാം,രമേശ് ചെന്നിത്തല, പി.പി ചിത്തരഞ്ജൻ, ദലീമ ജോജോ, യു. പ്രതിഭ, എം.എസ് അരുൺകുമാർ, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജേശ്വരി, ഫിഷറീസ് ഡയറക്ടർ വി. ചെൽസാസിനി, ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൾ നാസർ, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, നഗരസഭ കൗൺസിലർ ഹരികൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ, സാങ്കേതിക -അക്കാദമിക വിദഗ്ദർ, വ്യവസായ പ്രതിനിധികൾ, ഗവേഷകർ, സാമൂഹിക, രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 11.30 മുതൽ സമുദ്ര ഉൾനാടൻ മത്സ്യബന്ധന മേഖല വികസനം എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കും. കുഫോസ് വൈസ് ചാൻസിലർ ഡോ. എ ബിജു കുമാർ മോഡറേറ്ററാകും.
രണ്ട് മണി മുതൽ മത്സ്യമേഖല - സുസ്ഥിര അടിസ്ഥാന സൗകര്യ വികസനവും മത്സ്യത്തൊഴിലാളി ക്ഷേമവും എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ ഡോ. എൻ കെ ശശിധരൻ പിള്ള മോഡറേറ്ററാകും. വൈകുന്നേരം 3 മണി മുതൽ വിഷൻ 2031 ചർച്ചയുടെ ആശയ ക്രോഡീകരണം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സെമിനാറിൽ നിന്നുള്ള നിർദേശങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് 2026 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സംസ്ഥാനതല സെമിനാറിൽ അവതരിപ്പിക്കും.
- Log in to post comments