Skip to main content

*കുഞ്ഞുതാളം അങ്കണവാടി കലോത്സവം*

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഞ്ഞുതാളം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. മികച്ച തലമുറയെ വാർത്തെടുക്കാൻ അങ്കൺവാടി ജീവനക്കാർ വഹിക്കുന്ന പങ്ക് മാതൃകാപരമെന്ന് കളക്ടർ പറഞ്ഞു. പഞ്ചായത്ത്‌ പരിധിയിലെ വിവിധ അങ്കണവാടികളിൽ നിന്നുള്ള കുരുന്നുകൾ  വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സൽമത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,  ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, അങ്കണവാടി ടീച്ചർമാർ, ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date