Skip to main content

ഗതാഗത നിയന്ത്രണം

അവണൂർ റോഡിൽ മണിത്തറ മുതൽ മുണ്ടൂർ വരെ നവംബർ ഒന്ന് മുതൽ ടാറിംഗ് പണി നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂർണമായും തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ ചൂലിശ്ശേരി, കൊളങ്ങട്ടുകര, വരടിയം, അമല വഴി പോകാവുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

 ഗതാഗത നിയന്ത്രണം

കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പീച്ചി -വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ (ഒന്നാം ഘട്ടം) നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ കല്ലുംകൂട്ടം മുതൽ കരുമാത്ര വില്ലജ് ഓഫീസ് (CH 16/300 -CH 18/000) വരെയുള്ള മേഖലയിൽ ഒക്ടോബർ 31, നവംബർ 1 എന്നീ തിയതികളിൽ ഗതാഗതം പൂർണമായി നിരോധിച്ചു. തൃശൂർ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും വിയൂരിൽ നിന്നും കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാനപാതയിലൂടെ ഓട്ടുപാറ എത്തി വാഴാനി റോഡ് വഴി കരുമാത്രയിലേക്കും തിരിച്ച് അത് വഴി തന്നെ പോകണം. എല്ലാ പ്രാദേശിക ചെറുവാഹനങ്ങളും കരുമാത്ര ജംഗ്ഷനിൽ നിന്ന് വിരൂപാക്ക - മണലിത്തറ- മലാക്ക വഴി കല്ലുംകൂട്ടം ജംഗ്ഷനിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.

date