കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വികസന സദസ്സ് കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ കെ.ഡി പ്രേസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുന്നത്.
കുഴല്‍മന്ദം ഇന്ദിര പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ആര്‍.രമ്യാ രാജ്, ധനലക്ഷ്മി സുരേന്ദ്രനാഥ്, എ.ഷാജഹാന്‍, വാര്‍ഡ് അംഗങ്ങള്‍, സെക്രട്ടറി വി.ആര്‍ദ്ര, റിസോഴ്സ് പേഴ്സണ്‍ അബ്ദുള്‍ മൂസ, കുടുംബശ്രീ, ഹരിത കര്‍മ്മസേനാംഗങ്ങള്‍, സിഡിഎസുമാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments