Post Category
വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു
കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജിത് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 165 വ്യക്തികള്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എം.പി ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി ശശിധരന്‍, ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജ്യോതി, അസിസ്റ്റന്റ് സെക്രട്ടറി രമേഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷീജ എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments