Skip to main content

വിജിലന്‍സ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ പാലക്കാട് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.
റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് കെ സതീശന്‍ ബോധവത്കരണ ക്ലാസ് നയിച്ചു. വിവിധ വകുപ്പ് തലത്തില്‍ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം രൂപീകണം സംബന്ധിച്ചും അഴിമതി നിരോധന നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളും ക്ലാസ്സില്‍ പ്രതിപാദിച്ചു. ഗ്രേയ്ഡ് എഎസ്ഐ എസ് രാജേഷ്, ഇന്‍സ്പെക്ടര്‍മാരായ എസ് ശ്രീജിത്ത്, ടി ഷിജു എബ്രഹാം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date