Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ലക്കിടിയില്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി ഡി എ) അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്‌സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കോഴ്സ്.  പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യമേഖലയില്‍ ജോലി ലഭിക്കും. കോഴ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/THbV5Su474kNiTpCA ല്‍ അപേക്ഷിക്കാം. ഫോണ്‍:  9495999667, 9895967998.

date