Skip to main content

റോഡുകളുടെ ഉദ്ഘാടനം നടന്നു

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ റോഡുകള്‍ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കറുമണി റോഡ്, ചെട്ടിയത്ത്കുളമ്പ്, പുത്തന്‍കുളമ്പ് തുടങ്ങിയ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ 2024 -25 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80,000 രൂപ ചെലവഴിച്ചാണ്  കറുമണി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പുതുനഗരം ഗ്രാമപഞ്ചായത്തിലെ 9,50,000 ചെലവഴിച്ചാണ്  പുത്തന്‍കുളമ്പ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഉദ്ഘാടന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സി കൃഷ്ണന്‍, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date