Skip to main content

കുടുംബശ്രീ ദേശീയ സരസ് മേള : സമ്മാനകൂപ്പണ്‍ വിതരണം ചെയ്തു

 

കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി 2026 ജനുവരി രണ്ടു മുതല്‍ 11 വരെ പാലക്കാട് തൃത്താല ചാലിശ്ശേരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സമ്മാനക്കൂപ്പണുകള്‍ വിതരണം ചെയ്തു. ജില്ലയിലെ 97 സി ഡി എസ്സുകള്‍ക്കായി ആദ്യഘട്ട സമ്മാന കൂപ്പണുകള്‍ ഹോട്ടല്‍ ഗസാലയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ബി എസ് മനോജ,് അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് അനുരാധ എന്നിവര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് വിതരണം ചെയ്തു.

 

അമ്പത് രൂപയാണ് സമ്മാനക്കൂപ്പണിന്റെ വില. ഒരാള്‍ക്ക് എത്ര കൂപ്പണുകള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. വിജയികള്‍ക്ക് ഒന്നാം സമ്മാനം സ്വിഫ്റ്റ് കാര്‍, രണ്ടാം സമ്മാനമായി ബൈക്ക്, മൂന്നാം സമ്മാനമായി എല്‍.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവ ലഭിക്കും. ഇതു കൂടാതെ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. സരസ് മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് നറുക്കെടുപ്പ്.

ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ സ്റ്റാഫ് അംഗങ്ങള്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, ട്രൈബല്‍ അനിമേറ്റര്‍മാര്‍, സമുന്നത മെന്റ്‌റര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date