Skip to main content

ആറ്റിങ്ങലിൽ പൂർത്തിയായത് 45 സ്മാർട്ട് ക്ലാസ് മുറികൾ.

 

ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലായി സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിച്ചു.  നിലവിൽ 45 സ്മാർട്ട് ക്ലാസുകളാണ് നിർമിച്ചത്.

ആറ്റിങ്ങൽ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസ്, അവനവഞ്ചേരി ഗവ. ഹൈ സ്‌കൂൾ എന്നിവിടങ്ങളിലാണ് 45 ക്ലാസ് റൂമുകൾ പണികഴിപ്പിച്ചത്.  ഓരോ സ്‌കൂളിനും പതിനഞ്ച് ക്ലാസ് മുറികൾ എന്ന കണക്കിൽ 45 ലക്ഷം രൂപ ചെലവിട്ടാണ് ക്ലാസുകൾ സ്മാർട്ടാക്കിയത്.  നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

പഠന നിലവാരം ഉയർത്തുന്നതിന് കൂടുതൽ സ്‌കൂളുകളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെന്ന് നഗരസഭ ചെയർമാൻ എം. പ്രദീപ് പറഞ്ഞു.
(പി.ആർ.പി. 2766/2018)

 

date