ചിറയിൻകീഴ് ബ്ലോക്കുതല കായിക ടീം അംഗങ്ങൾക്ക് ജഴ്‌സി വിതരണം ചെയ്തു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫുട്‌ബോൾ, വോളിബാൾ, ക്രിക്കറ്റ്, കബഡി എന്നീ നാല് ടീമുകളിലേയ്ക്കുമുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. ടീം അംഗങ്ങൾക്കുള്ള ജഴ്‌സികളുടെ വിതരണോദ്ഘാടനം ശാർക്കര മൈതാനിയിൽ വച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു.
ചിറയിൻകീഴ് ബ്ലോക്കിലെ ആറു പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച അംഗങ്ങളെയാണ് ബ്ലോക്ക് ടീമിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് ഒരു മാസക്കാലത്തെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ടീം പരിശീലനം ജനുവരിയിൽ പൂർത്തിയാകും. പരിശീലനത്തിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള ചെലവ് ത്രിതല പഞ്ചായത്ത് പദ്ധതികളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ സി.പി. സുലേഖ, എൻ. ദേവ്, ഗീതാസുരേഷ്, എസ്. സിന്ധു, എം.വി കനകദാസ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ വിഷ്ണു മോഹൻദേവ് തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 2767/2018)
- Log in to post comments