ഭരണഭാഷാ വാരാഘോഷത്തിന് സമാപനം
നവംബർ ഒന്നു മുതൽ ഏഴ് വരെ എൻർജി മാനേജ്മെന്റ് സെന്റർ നടത്തിയ ഭരണഭാഷാവാരാഘോഷത്തിന് സമാപനമായി. വാരാഘോഷത്തോടനുബന്ധിച്ച് ചർച്ച, പ്രഭാഷണം, കലാ സാംസ്‌ക്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. നവംബർ 1ന് ഭരണഭാഷാ പ്രതിജ്ഞയോടുകൂടി തുടക്കം കുറിച്ചവാരാഘോഷത്തിൽ ശാസ്ത്രവിദ്യാഭ്യാസവും മാതൃഭാഷയും എന്ന വിഷയത്തിൽ ചർച്ചയും ഡോ. ജോൺസൺ. വൈ. രചിച്ച 'സൗരവൈദ്യുതി സാധ്യതകളും സാങ്കേതിക വിദ്യയും' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി. ചർച്ചയിൽ ഡോ. ആർ. വി. ജി മോനോൻ, ഡോ. വിനീഷ്. ടി. വി, ഡോ. സി. ജയരാമൻ, ഡോ. ജോൺസൺ. വൈ എന്നിവർ പങ്കെടുത്തു. ഊർജ്ജസംരക്ഷണവിഷയങ്ങളിൽ മലയാളത്തിൽ കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇ. എം. സി. യും എഴുത്തുകാരും കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തുന്ന പുസ്തക പ്രസിദ്ധീകരണത്തിന്റെ ഭാഗമായാണ് പുസ്തകപ്രകാശനം നടത്തിയത്. മാതൃഭാഷ എന്ന വിഷയത്തിൽ എ. ജി. ഒലീന പ്രഭാഷണം നടത്തി. അനിൽ കാരേറ്റിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മകതയും മാതൃഭാഷയും എന്ന വിഷയത്തിൽ ശില്പശാലയും ഇ. എം. സി. ജീവനക്കാർ ചണ്ഡാലഭിക്ഷുകി എന്ന കാവ്യനാടകവും അവതരിപ്പിച്ചു.
പി.എൻ.എക്സ് 5650/2025
- Log in to post comments