Post Category
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : സർക്കാർ ജീവക്കാരുടെ സംഘടനാ പ്രതിനിധികളുമായി പ്രത്യേക യോഗം ചേർന്നു
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ. ആർ) ഭാഗമായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ വിവിധ സംഘടന പ്രതിനിധികളുമായി പ്രത്യേക യോഗം ചേർന്നു.
എസ്.ഐ.ആർ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ( ബി.എൽ.ഒ ) എല്ലാ സർക്കാർ ജീവനക്കാരും ആവശ്യമായ സഹായം നൽകണമെന്നും ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പരമാവധി സഹകരിക്കണമെന്നും യോഗത്തിൽ കളക്ടർ നിർദേശിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ സുനിൽ മാത്യു, കെ. മനോജ്, വി.ഇ അബ്ബാസ്, വിവിധ സംഘടനാ പ്രതിനിധികളായ കെ.എസ് ഷാനിൽ, എം.എ എബി, ബിജോയ് പി. ജോൺ, പി.എ രാജീവ്, പി.യു അൻസാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments