Skip to main content

എയര്‍മെന്‍ നിയമനം :പബ്ലിസിറ്റി കാമ്പയിന്‍ ഇന്ന് (12)

 

ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സില്‍ എയര്‍മെന്‍ തസ്തികയില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി രണ്ട് മുതല്‍ 21 വരെ നടക്കും. ഇതിനോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ 4.30 വരെ തിരുവല്ല മാര്‍ത്തോമ കോളേജിലും പബ്ലിസിറ്റി കാമ്പയിന്‍ നടത്തും. പ്ലസ്ടു, ബിരുദം തലങ്ങളില്‍ പഠിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222104. 

                (പിഎന്‍പി 4009/18)

date