Skip to main content

അതിജീവനം 2018: ഭിന്നശേഷിക്കാർക്ക് തൊഴിൽമേള 14 ന്

 

തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളും, തിരുവനന്തപുരം മോഡൽ കരിയർ സെന്ററും, നാലാഞ്ചിറ നാഷണൽ കരിയർ സർവീസും സംയുക്തമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കു വേണ്ടി 'അതിജീവനം 2018' എന്ന പേരിൽ സ്വകാര്യ ഉദ്യോഗാർഥികൾക്കായി തൊഴിൽമേള സംഘടിപ്പിക്കുന്നു.  നാളെ (ഡിസംബർ 14) രാവിലെ 9.30 ന് കെ. മുരളീധരൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും.  തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ നൽകിയിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫക്കറ്റുകളുമായി പി.എം.ജി. ജംഗ്ഷനിലുള്ള കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സെന്ററിൽ രാവിലെ ഒൻപതിന് എത്തണമെന്ന് സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
(പി.ആർ.പി. 2778/2018)

 

date