Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന 18, 22 തീയതികളില്‍* 

 

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗ്, ദുര്‍ഗ്ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ 2025 ജൂണ്‍ കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18, 22 തീയതികളില്‍ നടക്കും.

 

 

കാറ്റഗറി I ആന്‍ഡ് കാറ്റഗറി IV ന് 18 ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം മൂന്ന് വരെ.

 

കാറ്റഗറി II ആന്‍ഡ് കാറ്റഗറി III ന് 22 ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം മൂന്ന് വരെ.

മൂന്‍ വര്‍ഷങ്ങളില്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തീകരിക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ ഹാജരാകാം.

അര്‍ഹരായവര്‍ ഹാള്‍ ടിക്കറ്റ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, റിസള്‍ട്ട് ഷീറ്റ് സഹിതം മാര്‍ക്ക് ഇളവ് ലഭിച്ചവര്‍ അതിനുള്ള സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ ഹാജരാകണം.

ഫോണ്‍ - 04672 206233.

 

date