Post Category
ശിശുക്ഷേമ സമിതി ബാലചിത്രരചനാ മല്‍സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ നടന്ന കുട്ടികളുടെ ദേശീയ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. പ്രായാടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായാണ് കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത്. മത്സരവിജയികളുടെ രചനകള്‍ സംസ്ഥാനതലത്തിലും തുടര്‍ന്ന് അര്‍ഹമായവ ദേശീയതലത്തിലും വിലയിരുത്തപ്പെടും. മത്സരവിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റും ജില്ലാ ശിശുക്ഷേമ സമിതിയുടെ അടുത്ത പൊതുപരിപാടിയില്‍ വിതരണം ചെയ്യുമെന്നും ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.ആര്.ജനാര്ദ്ദനന് അറിയിച്ചു. ട്രഷറര്‍ കെ.രാജു, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ കെ.ജയചന്ദ്രന്, എ.ശ്യാംകുമാര്‍, റാണി തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്കി.
date
- Log in to post comments