Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള ഇടുക്കി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനായി ഇടുക്കി തഹസില്‍ദാര്‍ക്ക് കൈമാറ്റം ചെയ്തിട്ടുള്ള ഭൂമിയില്‍ നില്‍ക്കുന്ന 298 മരങ്ങള്‍ ജനുവരി 8-ാം തീയതി പകല്‍ 12 മണിക്ക് ഇടുക്കി താലൂക്ക് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടുക്കി തഹസീല്‍ദാരുടെ അനുമതിയോടു കൂടി മരങ്ങള്‍ പരിശോധിക്കാം. കൃത്യസമയത്തിനു മുന്‍പ് ലേല സ്ഥലത്ത് ഹാജരാകണം. ഫോണ്‍: 04862-232242, 04862-232303
 

date