ക്രിസ്മസ്-പുതുവത്സരം; ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന
ക്രിസ്മസ്-പുതുവത്സരകാല വിപണിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതഉറപ്പാക്കാനും ഗുണനിലവാരം നിലനിര്‍ത്തുന്നതിനും, ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നടപടി.
കേക്ക്, വൈന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ബേക്കറികള്‍, യൂണിറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയാണ് മുഖ്യമായും പരിശോധിച്ചത്. വരുംദിവസങ്ങളിലായി ഇറച്ചിക്കടകള്‍, പച്ചക്കറി സ്റ്റോളുകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തുടര്‍പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ജില്ലാ സപ്ലൈ ഓഫീസര്‍ ഗോപകുമാര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന് എ, അസിസ്റ്റന്റ് കണ്ട്രോള് ലീഗല്‍ മെട്രോളജി അനില്‍ കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ രാജീവ് കുമാര്‍, അനില, ആശ, ശ്രീലത എന്നിവരടങ്ങിയ സ്ക്വാഡാണ് പങ്കെടുത്തത്.
- Log in to post comments