Post Category
ഭവന പുനരുദ്ധാരണ വായ്പ: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ പുനരുദ്ധാരണ വായ്പ അപേക്ഷ ക്ഷണിച്ചു. നിലവില്‍ താമസിക്കുന്ന ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. വായ്പയ്ക്ക് ജാമ്യം ആവശ്യമാണ്. അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടവരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. (ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭവനത്തിന് നമ്പര്‍ അനുവദിച്ച് കിട്ടിയിട്ടുണ്ടെങ്കില്‍ ഭവന പുനരുദ്ധാരണ വായ്പക്ക് അപേക്ഷിക്കാവുന്നതാണ്).
അപേക്ഷാഫോമും വിശദ വിവരങ്ങളും മലപ്പുറം ജില്ലാ ഓഫീസില്‍ ലഭിക്കും. (മലപ്പുറം അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം). ഫോണ്‍- 04832731496,9400068510.
date
- Log in to post comments