ദേശീയ സദ്ഭരണ വാരം 2025; ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം
ദേശീയ സദ്ഭരണ വാരത്തോടാനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിങ് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'സുശാസന്‍ സപ്താഹ് -പ്രശാസന്‍ ഗാവോം കി ഓര്‍' ജില്ലാതല ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ സജീവ പങ്കാളിത്തത്തോടെയും പിന്തുണയോടേയും സദ്ഭരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പയിന്‍ വഴി ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ രവികുമാര്‍ മീണ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ നടപ്പിലാക്കിയ വിവിധ സദ്ഭരണ പരിപാടികളുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.വി റോഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് കെ സിബിന്‍, വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് കെ അരുണ്‍ വാസുദേവ്, ആസ്പിറേഷണല്‍ ബ്ലോക്ക് ഫെല്ലോ ആര്‍ ബിപിന്‍ ചന്ദ്രന്‍, ഡിഎം പ്ലാന്‍ കോര്‍ഡിനേറ്റര്‍ ആഷ വി.കെ മേനോന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ സുനില്‍കുമാര്‍, കളക്ടറേറ്റ് ഐടി സെല്‍ കോര്‍ഡിനേറ്റര്‍ വി ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments