Post Category
ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള പട്ടിവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത - എസ്.എസ്.എല്‍.സി. അപേക്ഷകര്‍ 2025 ഒക്ടോബര്‍ 31ന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷാ ഫോറങ്ങള്‍ പരപ്പ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ്, ഭീമനടി ആന്‍ഡ് പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ അതാത് ട്രൈബല്‍ എക്സറ്റന്‍ഷല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ - 0467 2960111
date
- Log in to post comments