Post Category
ക്രിസ്മസ് -ന്യൂ ഇയര്‍ മേള ഉദ്ഘാടനം
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ക്രിസ്തുമസ് - ന്യൂ ഇയര്‍ മേള ഉദ്ഘാടനം കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.സജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ടി.വി വിനോദ് കുമാര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രൊജക്ട് ഓഫീസര്‍ പി.സുഭാഷ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പി.വി ബീന നന്ദിയും പറഞ്ഞു. ഡിസംബര്‍ 19 മുതല്‍ ജനുവരി രണ്ട് വരെ എല്ലാ ഖാദി ഷോറൂമുകളിലും 30% റിബേറ്റ് ഖാദി തുണിത്തരങ്ങള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോ ഗസ്ഥര്‍ക്ക് ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്.
date
- Log in to post comments