Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം  

ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍  ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്) ജനറല്‍ വിഭാഗത്തില്‍ നിന്നും നിയമിക്കും. യോഗ്യത: ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിഗ്രി /ഓട്ടോമൊബൈല്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ ബിവോക്  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഓട്ടോ മൊബൈല്‍/ ഓട്ടോ മൊബൈല്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയറംഗ് മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.  അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 30 രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2712781.
                                                 

 

date