Skip to main content

തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ്  

  വിവിധ തൊഴില്‍മേഖലകളിലെ തൊഴിലാളികളുടെകഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ട് തൊഴിലാളി, നിര്‍മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍, കശുവണ്ടി, മോട്ടര്‍, തോട്ടം, ടെക്‌സ്‌റ്റൈല്‍മില്‍, സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍, നഴ്‌സ്, ഗാര്‍ഹികതൊഴിലാളി തുടങ്ങിയ വിഭാഗങ്ങളിലും കരകൗശല വൈദഗ്ദ്ധ്യപാരമ്പര്യ (ഇരുമ്പുപണി, കല്‍പ്പണി വെങ്കലപ്പണി, കളിമണ്‍പാത്ര നിര്‍മ്മാണം. കൈത്തറി വസ്ത്രനിര്‍മ്മാണം, ആഭരണ നിര്‍മാണം) മാനുഫാക്ചറിങ്, പ്രോസസിംഗ് മേഖലയിലെ തൊഴിലാളികള്‍ (മരുന്നു നിര്‍മാണം, ഓയില്‍ മില്‍, ചെരുപ്പ് നിര്‍മാണം, ഫിഷ് പീലിംഗ്), മത്സ്യതൊഴിലാളി (മീന്‍പിടുത്തം, വില്പന), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബാര്‍ബര്‍ ബ്യൂട്ടീഷന്‍, പാചകതൊഴിലാളി എന്നീ 20 മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  ജനുവരി എട്ടിനകം   www.lc.kerala.gov.in  ല്‍ ലഭ്യമാകണം. വിവരങ്ങള്‍ക്ക്: ജില്ലാ ലേബര്‍ ഓഫീസ് :0474-2794820, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഒന്നാം സര്‍ക്കിള്‍ 8547655361, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് : രണ്ടാം സര്‍ക്കിള്‍-8547655362,   കുണ്ടറ-8547655363, കൊട്ടാരക്കര-8547655364, പുനലൂര്‍ 8547655367,  ശാസ്താംകോട്ട-8547655368,   കരുനാഗപ്പള്ളി 8547655369,   പരവൂര്‍-8547655371,   ചടയമംഗലം- 8547655372.
                                                    

date