Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ്

2025 വർഷത്തെ ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 27-ന് എൽ ബി എസ് സെന്ററിന്റെ വിവിധ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10 നകം എൽ.ബി.എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്ത് സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കണം. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷാർത്ഥികൾ സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ദിവസത്തേക്കുള്ള നിരാക്ഷേപപത്രം സമർപ്പിക്കണം. ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിന് മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അന്ന് തന്നെ ഓൺലൈൻ മുഖാന്തിരം ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361362363364www.lbscentre.kerala.gov.in.

പി.എൻ.എക്സ് 6152/2025

date