Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ്

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 2025-2026 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്(ആയുർവേദം)ബി.ഫാം(ആയുർവേദം) കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 29 രാവിലെ 11 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഏതെങ്കിലും എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററിൽ നേരിട്ട് ഹാജരായി രാവിലെ 11 നകം രജിസ്റ്റർ ചെയ്ത് സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ഡിസംബർ 31 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

പി.എൻ.എക്സ് 6153/2025

date