Skip to main content

റസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കും

വിദ്യാർത്ഥി വ്യക്തിത്വവികസനം സാമൂഹിക സേവനത്തിലൂടെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൻ.എസ്.എസിന്റെ പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ 344 സ്‌കൂൾ സപ്തദിന സഹവാസ റസിഡൻഷ്യൽ ക്യാമ്പുകൾ ഡിസംബർ 26നു ആരംഭിക്കുന്നു.

സംസ്ഥാനമൊട്ടുക്കും 344 മാനസ ഗ്രാമങ്ങളിലായി നിർവ്വഹിക്കപ്പെടുന്ന ക്യാമ്പുകളിൽ താഴെ പറയുന്ന വിഷയമേഖലകൾ ഉന്നം വച്ചാണ് വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്.

·ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി സഹകരിച്ച് 344 മാനസ ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ഫീൽഡ് ലെവൽ കോസ്മറ്റിക് ലിറ്ററസി ആഡിറ്റ് 'സഹജം സുന്ദരംനടത്തും.

·കെ.എസ്.ഇ.ബി പിന്തുണയോടെ 344 മാനസ ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് 'വൈദ്യുതി അപകടരഹിത കേരളംലക്ഷ്യമാക്കിയുള്ള ജാഗ്രത സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ഇലക്ട്രിക്ക് സേഫ്റ്റി ലിറ്ററസി ആഡിറ്റ് 'സേഫ്റ്റി സ്പാർക്ക്നടത്തും.

·കൗമാരക്കാരെവർത്തമാനകാലത്തെ നല്ല ശീലങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിമുക്തി സെല്ലുമായി സഹകരിച്ച് 'വിമുക്തി വർജ്ജ്യംപദ്ധതി സംഘടിപ്പിക്കും.

·344 മാനസം ഗ്രാമങ്ങളിൽ ക്യാമ്പിന്റെ ആദ്യ ദിനങ്ങളിൽ വിജ്ഞാന കേരളം സർവ്വെ നടത്തിപഞ്ചായത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾകുടുംബശ്രീഹരിത സേനആശ പ്രവർത്തകർഉദ്യോഗസ്ഥർ എന്നിവരുമായുള്ള വിദ്യാർത്ഥികളുടെ സംവാദം മഹാ സഭ സംഘടിപ്പിക്കും.

സന്നദ്ധ സേവനം കാഴ്‌ചവെയ്ക്കുവാൻ കൗമാര വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ സംസ്ഥാന ഫയർ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റേയുംഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്റേയും സഹായത്തോടെ 344 ക്യാമ്പുകളിലും ഡ്രില്ലുകൾ നടക്കും. കൃഷിയിടങ്ങളിലേക്കുംഅഗതി മന്ദിരങ്ങളിലേക്കും വിദ്യാർത്ഥികൾ ക്യാമ്പുകളിൽ നിന്ന് സന്ദർശനങ്ങൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സംസ്ഥാന പൊതുവിദ്യഭ്യാസ ഡയറക്ടർ ഉമേഷ് എൻ. എസ്. കെ. പദ്ധതികളുടെ പ്രഖ്യാപനം നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ക്യാമ്പ് തീം പോസ്റ്റർ പുറത്തിറക്കി.

പി.എൻ.എക്സ് 6154/2025

date