Skip to main content

സി.എം.ഡി പ്രഭാഷണ പരിപാടി ഡിസംബർ 30ന്

സമകാലിക വിഷയങ്ങളിൽ പൊതുചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്മെന്റ്റ് (CMD) സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ രണ്ടാമത്തെ പരിപാടി ഡിസംബർ 30 ന് നടക്കും. തൈക്കാട് സി.എം.ഡി ഹാളിൽ വൈകുന്നേരം 5 മുതൽ 7 വരെ നടക്കുന്ന പരിപാടിയിൽ 'പരിസ്ഥിതിസമൂഹംസാങ്കേതികവിദ്യ, കാട്ടാക്കടയുടെ വികസന പാഠങ്ങൾഎന്ന വിഷയത്തിൽ അഡ്വ. ഐ.ബി സതീഷ്  എം.എൽ.എ സംസാരിക്കും. പൊതുപ്രവർത്തകർഗവേഷകർ, അക്കാദമിഷ്യന്മാർഉദ്യോഗസ്ഥർയുവാക്കൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ഈ പ്രഭാഷണ പരമ്പര വൈവിധ്യമാർന്ന കാഴ്‌ചപ്പാടുകളും പൗരബോധവും വളർത്താൻ സഹായിക്കുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സി.എം.ഡി വെബ്‌സൈറ്റ് വഴിയോ https://forms.office.com/r/seEnEHeh06 ലിങ്ക് മുഖേനയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ8714259111, 0471 2320101.

പി.എൻ.എക്സ് 6157/2025

date