Skip to main content

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്തുമസ് - പുതുവത്സരാശംസ

സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്തുമസ് എത്തിയിരിക്കുന്നു.

പരസ്പരസ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച്ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനംമാനവരാശിക്ക് എന്നും പ്രചോദനമാണ്. ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായസമത്വസുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്. മനുഷ്യരെ ഭിന്നിപ്പിക്കാനുംഅപരവിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. അവ ഉൾക്കൊണ്ട് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.

പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ വാതിലുകൾ  തുറന്നുകൊണ്ടാണ് ഓരോ പുതുവർഷവും കടന്നുവരുന്നത്. സാമൂഹ്യനീതിസമത്വംപുരോഗതി എന്നിവയിൽ അധിഷ്ഠിതമായ നവകേരളസൃഷ്ടിക്ക് ഈ പുതുവർഷം ഊർജ്ജം പകരും. ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേക്കുവേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് - പുതുവത്സരാശംസകൾ.

പി.എൻ.എക്സ് 6160/2025

date