വർണചിറകുകൾ 2026: സ്വാഗതസംഘം രൂപീകരിച്ചു
വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വർണചിറകുകൾ 2026’ എന്ന പേരിൽ ചിൽഡ്രൻസ് ഫെസ്റ്റ് ജനുവരി 2, 3, 4 തീയതികളിൽ വഴുതക്കാട് ഗവ. വിമെൻസ് കോളേജിൽ വച്ച് സംഘടിപ്പിക്കും. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിലേക്ക് ജില്ലാ കളക്ടർ അനുകമാരിയുടെ അദ്ധ്യക്ഷതയിൽ ഡിസംബർ 24ന് സ്വാഗതസംഘം രൂപീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകട്ടി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, ആന്റണി രാജു എം.എൽ.എ., ജില്ലാ കളക്ടർ അനുകമാരി, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ്, വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ എന്നീ അംഗങ്ങളെയും മറ്റ് അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് സ്വാഗതസംഘം രൂപീകരിച്ചത്. ഫെസ്റ്റിന്റെ സജ്ജീകരണങ്ങൾ മുൻകൂട്ടി നടത്തുന്നതിനായി വകുപ്പ് ജീവനക്കാരെ ഉൾപ്പെടുത്തി 20 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
പി.എൻ.എക്സ് 6200/2025
- Log in to post comments