Skip to main content

ജൈവകൃഷി പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ്

 

സംസ്ഥാന കൃഷിവകുപ്പ് ജില്ലയില്‍ ജൈവകൃഷി വ്യാപനം നടപ്പാക്കിയ മികച്ച പഞ്ചായത്തിന് അവാര്‍ഡ് നല്‍കുന്നു. 2017 ഏപ്രില്‍ മുതല്‍ 2018 ജൂലൈ വരെ ജൈവകൃഷി വ്യാപനത്തിനായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയിലെ മികച്ച ജൈവകാര്‍ഷിക പഞ്ചായത്തിന് മൂന്ന് ലക്ഷം രൂപ സമ്മാനം ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരുടെ ശുപാര്‍ശയോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് 2019 ജനുവരി 15ന് മുമ്പ് നല്‍കണം. 

        (പിഎന്‍പി 4052/18)

date