ആറ്റിങ്ങലില്‍ കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടം പ്രവര്‍ത്തനം തുടങ്ങി
ആറ്റിങ്ങലില്‍ കുടുംബശ്രീ സ്‌കൂളുകള്‍ളുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് തുടക്കമായി. അയല്‍ക്കൂട്ടങ്ങള്‍ക്കായി ക്ലാസുകളാണ് ഈ ഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നിന് ആരംഭിച്ച ക്ലാസുകള്‍ ജനുവരി 13 ന് അവസാനിക്കും. ആഴ്ചയില്‍ ഒന്നെന്ന നിലയില്‍ ആറ് ആഴ്ച കൊണ്ട് ആറ് വിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
സ്‌കൂളിന്റെ ആദ്യ ഘട്ടത്തില്‍ വിവിധ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയവരാണ് ക്ലാസുകള്‍ നയിക്കുന്നത്. റിസോഴ്സ് പേഴ്സണ്‍ അഥവാ ആര്‍.പി എന്ന് വിളിക്കുന്ന ഇവര്‍ അയല്‍ക്കൂട്ടത്തില്‍ എത്തി ക്ലാസെടുക്കും. 259 അയല്‍ക്കൂട്ടങ്ങളുള്ള ആറ്റിങ്ങല്‍ നഗരസഭയില്‍ ഒരു ആര്‍.പി യുടെ കീഴില്‍ ഏഴ് അയല്‍ക്കൂട്ടങ്ങളാണ് ഉണ്ടാവുക.
കുടുംബശ്രീയും അയല്‍ക്കൂട്ടവും, കുടുംബശ്രീ പദ്ധതികള്‍, കണക്കെഴുത്ത് അയല്‍ക്കൂട്ടത്തില്‍, ധന മാനേജ്മെന്റ് അയല്‍ക്കുട്ടത്തിലും കുടുംബത്തിലും, ഉപജീവന വികസനം സൂക്ഷമ സംരംഭങ്ങളിലൂടെ, ദുരന്ത നിവാരണ പ്രവര്‍ത്തനം അയല്‍ക്കൂട്ടത്തില്‍ എന്നിവയാണ് കുടുംബശ്രീ സ്‌കൂളില്‍ പഠിപ്പിക്കുന്ന ആറ് വിഷയങ്ങള്‍.
(പി.ആര്‍.പി. 2783/2018)
- Log in to post comments