ഭാരതീയ ചികിത്സാ വകുപ്പില്‍ ഒഴിവുകള്‍
ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയ്ക്ക് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഒരുവര്‍ഷത്തെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. ഡിസംബര്‍ 22 ന് രാവിലെ പത്തിനാണ് അഭിമുഖം.
പ്ലസ് ടു/തത്തുല്യം, ഗവ. അംഗീകൃത ഡി.സി.എ സര്‍ട്ടിഫിക്കറ്റ്/തത്തുല്യ യോഗ്യത, മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്കുള്ള യോഗ്യത. ഡിസംബര്‍ 24 ന് രാവിലെ പത്തിനാണ് അഭിമുഖം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് പ്ലസ്ടു/തത്തുല്യം, ഗവ. അംഗീകൃത മെഡിക്കല്‍ ടെക്ക്‌നീഷ്യന്‍ കോഴ്‌സ് എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഡിസംബര്‍ 26 ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ അതത് തസ്തികകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആയുര്‍വേദ കോളേജിനു സമീപമുള്ള ആരോഗ്യ ഭവന്‍ കെട്ടിടത്തിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988.
(പി.ആര്‍.പി. 2786/2018)
- Log in to post comments