Skip to main content

നിയമസഭാ പുസ്തോത്സവം: മീഡിയ അവാർഡിന് അപേക്ഷിക്കാം

ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി മികച്ച രീതിയിൽ പുസ്തകോത്സവ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അച്ചടി-ദൃശ്യ-ശ്രവ്യ-ഓൺലൈൻ മാധ്യമങ്ങൾക്കുള്ള അവാർഡുകൾക്ക് അപേക്ഷിക്കാം. അച്ചടി- ദൃശ്യ-ശ്രവ്യ-ഓൺലൈൻ റിപ്പോർട്ടർമാർക്കും വീഡിയോഗ്രാഫർ, ഫോട്ടോഗ്രാഫർ, സോഷ്യൽ മീഡിയ (വ്ലോഗിങ്) റിപ്പോർട്ടർ എന്നിങ്ങനെ 11 ഇനങ്ങളിലാണ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. 10,000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജനുവരി 29 വൈകിട്ട് 4ന് മുമ്പ് സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷാഫോമും മാർഗനിർദേശങ്ങളും www.niyamasabha.org യിൽ ലഭിക്കും.

പി.എൻ.എക്സ്. 125/2026

date