Post Category
ഭിന്നശേഷി സ്‌പോര്‍ട്‌സ് മത്സരം
സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ‘സവിശേഷ കാര്‍ണിവെല്‍ ഓഫ് ദി ഡിഫറന്റ് 2026’ ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടത്തും. കഴിഞ്ഞ 15 വര്‍ഷത്തില്‍ ഭിന്നശേഷി സ്‌പോര്‍ട്സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അവസരം. ഒരാള്‍ക്ക് അത്‌ലറ്റിക് വിഭാഗത്തില്‍ രണ്ട് ഇനത്തില്‍ മത്സരിക്കാം. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ 400 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട് പുട്ട് എന്നിവയിലും ഡാര്‍ഫ് കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് ഷോട്ട്പുട്ടില്‍ മാത്രവുമാണ് അവസരം. രജിസ്റ്റര്‍ ചെയ്ത് അംഗീകരിച്ചവര്‍ക്ക്് മാത്രമേ പങ്കെടുക്കുവാന്‍ സാധിക്കുകയുളളു. സാമൂഹ്യനീതി ഓഫീസിലോ dcklmsid@gmail.com ലോ ജനുവരി 14 നകം അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 7593878154.
date
- Log in to post comments