Post Category
*സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്: ബെസ്റ്റ് ഫിസിക് 100 കിലോ വിഭാഗത്തില്‍ പി.സന്ദീപിന് ഒന്നാം സ്ഥാനം*
തൃശ്ശൂരില്‍ ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ ബെസ്റ്റ് ഫിസിക് 100 കിലോ വിഭാഗത്തില്‍ വയനാട് കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി. സന്ദീപ് ഒന്നാം സ്ഥാനം നേടി. കല്‍പ്പറ്റ ആരോഗ്യ ജിമ്മിലെ ടി. കെ ഹരിയുടെ കീഴിലാണ് സന്ദീപ് പരിശീലനം നേടിയത്. ചിട്ടയായ പരിശീലനവും മികച്ച ശാരീരികക്ഷമതയുമാണ് സന്ദീപിനെ നേട്ടത്തിലെത്തിച്ചത്. സേവനമേഖലയിലും കായിക രംഗത്തും ഒരുപോലെ മികവ് തെളിയിച്ച സന്ദീപ് കൃത്യമായ പരിശീലനത്തിലൂടെയാണ് വിജയം കരസ്ഥമാക്കിയത്.
date
- Log in to post comments