Skip to main content

*പയ്യമ്പള്ളി മാവേലി സ്റ്റോര്‍ ഉദ്ഘാടനം ഇന്ന് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും*

സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ പയ്യമ്പള്ളിയില്‍ ആരംഭിക്കുന്ന മാവേലി സൂപ്പര്‍ സ്റ്റോര്‍ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ജനുവരി 9) ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകും. ആദ്യ വില്പന മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. പരിപാടിയില്‍  സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വി.എം ജയകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രദേശവാസികള്‍  എന്നിവര്‍ പങ്കെടുക്കും

date