*സൗജന്യ സംരംഭകത്വ ശില്പശാല*
നോര്‍ക്കറൂട്ട്‌സ് പ്രവാസി സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ ശില്പശാല 'നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും, പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്കറൂട്ട്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ക്കായി ജനുവരിയില്‍ ചെങ്ങന്നൂരിലാണ് സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നത് .
സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വിവിധ വായ്പാ സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ടവിധം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജനുവരി 20-നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം അനുവദിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 0471-2770534, 8592958677 എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഓഫീസ് സമയങ്ങളില്‍ (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ) ബന്ധപ്പെടുക.
- Log in to post comments